Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightTrivandrumchevron_rightമന്ത്രി ഗണേഷ്...

മന്ത്രി ഗണേഷ് കുമാറിനെതിരെ ബസുകളിൽ പോസ്റ്റർ; തമ്പാനൂർ ബസ്​ സ്റ്റാൻഡിൽ സംഘർഷം

text_fields
bookmark_border
മന്ത്രി ഗണേഷ് കുമാറിനെതിരെ ബസുകളിൽ പോസ്റ്റർ; തമ്പാനൂർ ബസ്​ സ്റ്റാൻഡിൽ സംഘർഷം
cancel
camera_alt

ത​മ്പാ​നൂ​ർ ബ​സ്​ സ്റ്റാ​ൻ​ഡി​ൽ കെ.​എ​സ്.​ആ​ർ.​ടി.​സി ബ​സു​ക​ളി​ൽ പോ​സ്റ്റ​റു​ക​ൾ പ​തി​ക്കാനെത്തിയ യൂ​ത്ത് കോ​ൺ​ഗ്ര​സ് പ്ര​വ​ർ​ത്ത​ക​രെ പൊ​ലീ​സ് ബ​ലം​പ്ര​യോ​ഗി​ച്ച് നീ​ക്കം​ചെ​യ്യു​ന്നു

തി​രു​വ​ന​ന്ത​പു​രം: ഗ​താ​ഗ​ത മ​ന്ത്രി കെ.​ബി. ഗ​ണേ​ഷ് കു​മാ​റി​നെ​തി​രെ ഭാ​ര്യ ബി​ന്ദു മേ​നോ​ൻ മാ​ധ്യ​മ​ങ്ങ​ളി​ലൂ​ടെ ഉ​ന്ന​യി​ച്ച ആ​രോ​പ​ണ​ങ്ങ​ളു​ടെ പ​ശ്ചാ​ത്ത​ല​ത്തി​ൽ യൂ​ത്ത് കോ​ൺ​ഗ്ര​സ് ത​മ്പാ​നൂ​ർ കെ.​എ​സ്.​ആ​ർ.​ടി.​സി ബ​സ് സ്റ്റാ​ൻ​ഡി​ൽ ബു​ധ​നാ​ഴ്ച ന​ട​ത്തി​യ പ്ര​തി​ഷേ​ധം സം​ഘ​ർ​ഷ​ത്തി​ൽ ക​ലാ​ശി​ച്ചു. യൂ​ത്ത് കോ​ൺ​ഗ്ര​സ് നേ​താ​വ് നേ​മം ഷ​ജീ​റി​ന്റെ നേ​തൃ​ത്വ​ത്തി​ൽ ന​ട​ന്ന പ്ര​തി​ഷേ​ധ​ത്തി​നി​ടെ​യാ​ണ് പൊ​ലീ​സും പ്ര​വ​ർ​ത്ത​ക​രും ത​മ്മി​ൽ ഏ​റ്റു​മു​ട്ടി​യ​ത്.

‘ഈ ​കോ​ഴി മ​ന്ത്രി തു​ട​ര​ണോ?’ എ​ന്ന ചോ​ദ്യ​മു​യ​ർ​ത്തു​ന്ന പോ​സ്റ്റ​റു​ക​ൾ കെ.​എ​സ്.​ആ​ർ.​ടി.​സി ബ​സു​ക​ളി​ൽ പ​തി​പ്പി​ക്കാ​ൻ പ്ര​വ​ർ​ത്ത​ക​ർ ശ്ര​മി​ച്ച​ത് പൊ​ലീ​സ് ത​ട​യു​ക​യും ബ​സു​ക​ളി​ൽ ഒ​ട്ടി​ച്ച പോ​സ്റ്റ​റു​ക​ൾ പൊ​ലീ​സ് ബ​ല​മാ​യി കീ​റാ​ൻ ശ്ര​മി​ച്ച​തു​മാ​ണ് സം​ഘ​ർ​ഷ​ത്തി​ന് കാ​ര​ണ​മാ​യ​ത്. ഇ​തോ​ടെ പൊ​ലീ​സും പ്ര​വ​ർ​ത്ത​ക​രും ത​മ്മി​ൽ ഉ​ന്തും ത​ള്ളു​മു​ണ്ടാ​യി. പൊ​ലീ​സു​കാ​രെ മ​ർ​ദി​ച്ചെ​ന്നാ​രോ​പി​ച്ച് ഒ​രു പ്ര​വ​ർ​ത്ത​ക​നെ ക​സ്റ്റ​ഡി​യി​ലെ​ടു​ക്കാ​ൻ ശ്ര​മി​ച്ച​തോ​ടെ പ്ര​തി​ഷേ​ധം കൂ​ടു​ത​ൽ ശ​ക്ത​മാ​യി. സ്ഥ​ല​ത്ത് നി​ല​യു​റ​പ്പി​ച്ച പ്ര​വ​ർ​ത്ത​ക​രെ പൊ​ലീ​സ് ബ​ലം പ്ര​യോ​ഗി​ച്ച് അ​റ​സ്റ്റ് ചെ​യ്ത് നീ​ക്കി. പൊ​ലീ​സി​ന്റെ ന​ട​പ​ടി​യി​ൽ പ്ര​തി​ഷേ​ധി​ച്ച് പ്ര​വ​ർ​ത്ത​ക​ർ ബ​സ് സ്റ്റാ​ൻ​ഡി​നു​ള്ളി​ൽ കു​ത്തി​യി​രു​ന്ന് മു​ദ്രാ​വാ​ക്യം വി​ളി​ച്ചു.

യാ​തൊ​രു പ്ര​കോ​പ​ന​വു​മി​ല്ലാ​തെ​യാ​ണ് പൊ​ലീ​സ് പ്ര​വ​ർ​ത്ത​ക​രെ ക്രൂ​ര​മാ​യി മ​ർ​ദി​ച്ച​തെ​ന്നും ന​ട​പ​ടി കേ​ര​ള​ത്തി​ലെ ജ​ന​ങ്ങ​ൾ കാ​ണു​ന്നു​ണ്ടെ​ന്നും യൂ​ത്ത് കോ​ൺ​ഗ്ര​സ് നേ​താ​ക്ക​ൾ പ​റ​ഞ്ഞു. സ്ത്രീ​ക​ൾ​ക്കെ​തി​രെ മോ​ശം നി​ല​പാ​ട് സ്വീ​ക​രി​ക്കു​ന്ന മ​ന്ത്രി രാ​ജി വെ​ക്ക​ണ​മെ​ന്നും ഇ​ത്ത​രം വെ​ളി​പ്പെ​ടു​ത്ത​ലു​ക​ൾ പു​റ​ത്തു​വ​ന്നി​ട്ടും സം​ര​ക്ഷി​ക്കു​ന്ന സ​ർ​ക്കാ​ർ നി​ല​പാ​ട് തി​രു​ത്ത​ണ​മെ​ന്ന് നേ​മം ഷ​ജീ​ർ ആ​വ​ശ്യ​പ്പെ​ട്ടു. സം​ഘ​ർ​ഷ​ത്തെ​ത്തു​ട​ർ​ന്ന് ത​മ്പാ​നൂ​രി​ൽ കൂ​ടു​ത​ൽ പൊ​ലീ​സി​നെ വി​ന്യ​സി​ച്ചു. വ​രും ദി​വ​സ​ങ്ങ​ളി​ൽ പ്ര​തി​ഷേ​ധം ശ​ക്ത​മാ​ക്കാ​നാ​ണ് തീ​രു​മാ​നം.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:trivandrmlocalnewsGaneshkumar
News Summary - Posters on buses against Minister Ganesh Kumar; Clashes at Thampanoor bus stand
Next Story