Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range താമരപ്പൂ ശേഖരിക്കാൻ പോയയാള്‍ മരിച്ച നിലയിൽ
text_fieldsbookmark_border
കൂറ്റനാട്: തൃത്താല മേഴത്തൂരിൽ 45കാരനെ പാടശേഖരത്തിൽ മരിച്ച നിലയിൽ കണ്ടെത്തി. മേഴത്തൂർ കോളശ്ശേരി പറമ്പിൽ വേലായുധന്റെ മകൻ സുബ്രഹ്മണ്യൻ (45) ആണ് മരിച്ചത്.
മേഴത്തൂർ കോടനാട് തുരുത്ത് റോഡിന് സമീപമുള്ള പാടശേഖരത്തിലെ വരമ്പിനോട് ചേർന്നാണ് മൃതദേഹം കണ്ടെത്തിയത്. മിക്ക ദിവസങ്ങളിലും പാടങ്ങളിൽനിന്ന് താമരപ്പൂക്കൾ പറിച്ച് ഗുരുവായൂരിൽ കൊണ്ടുപോയി വിൽക്കുന്നത് സുബ്രഹ്മണ്യന്റെ പതിവായിരുന്നു. പതിവുപോലെ ബുധനാഴ്ച രാവിലെ എട്ട് മണിയോടെ വീട്ടിൽ നിന്ന് താമരപ്പൂക്കൾ ശേഖരിക്കാനായി പോയതായിരുന്നു അദ്ദേഹം.
എന്നാൽ ഉച്ചകഴിഞ്ഞിട്ടും വീട്ടിൽ തിരിച്ചെത്താത്തതിനെ തുടർന്ന് ബന്ധുക്കളും നാട്ടുകാരും ചേർന്ന് നടത്തിയ തിരച്ചിലിലാണ് പാടത്ത് മരിച്ച നിലയിൽ കണ്ടെത്തിയത്.
അമ്മ: അമ്മിണി. ഭാര്യ: നീതു. മകൻ: ആദിദേവ്.
Next Story

