Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

പെരുമ്പാവൂരിലെ മൂന്ന് വയസ്സുകാരന്റെ മരണം: രണ്ടാനച്ഛന്‍ കുട്ടിയെ നിരന്തരം മര്‍ദിക്കാറുണ്ടായിരുന്നുവെന്ന് അമ്മ

text_fields
bookmark_border
ടെറസിൽനിന്ന് വീഴുന്നത് കണ്ടില്ലെന്നും മൊഴി
https://www.madhyamam.com/tags/gang-rape
cancel

കൊച്ചി: പെരുമ്പാവൂരിൽ അസം സ്വദേശിയായ മൂന്ന് വയസ്സുകാരൻ മരണപ്പെട്ട സംഭവത്തിൽ രണ്ടാനച്ഛനെതിരെ കുട്ടിയുടെ അമ്മയുടെ മൊഴി. രണ്ടാനച്ഛനായ മഹേശ്വർ കുഞ്ഞിനെ സ്ഥിരമായി മർദിക്കാറുണ്ടായിരുന്നുവെന്നും അന്നേദിവസം ടെറസിൽനിന്ന് വീഴുന്നത് കണ്ടില്ലെന്നും അമ്മ പൊലീസിനോട് പറഞ്ഞു. കുട്ടിയുടെ തല ഭിത്തിയില്‍ രണ്ടാനച്ഛൻ ആഞ്ഞ് ഇടിച്ചിരുന്നു എന്നും മൊഴിയുണ്ട്. കുട്ടിയെ നിരന്തരം രണ്ടാനച്ഛന്‍ തല്ലുമായിരുന്നുവെന്ന് സമീപവാസികളും വെളിപ്പെടുത്തിയിരുന്നു.

അതേസമയം, കസ്റ്റഡിയിലായ മഹേശ്വർ ഇതുവരെ കുറ്റം സമ്മതിച്ചിട്ടില്ലെന്ന് പൊലീസ് പറഞ്ഞു. കുട്ടി മരിച്ചത് ടെറസില്‍ നിന്ന് വീണുണ്ടായ അപകടത്തിലാണ് എന്നാണ് ഇയാള്‍ പൊലീസിനോട് വ്യക്തമാക്കിയത്. മൂന്ന് വയസ്സുകാരന്റെ മരണപ്പെടാൻ കാരണം തലയിലെ ആന്തരിക രക്തസ്രാവം കാരണമെന്നാണ് പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട്.

വ്യാഴാഴ്ച രാവിലെയായിരുന്നു വീടിന്റെ രണ്ടാം നിലയില്‍ നിന്ന് വീണു പരിക്കേറ്റു എന്നു പറഞ്ഞ് കുട്ടിയെ രണ്ടാനച്ഛന്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. എന്നാൽ ഉച്ചയോടെ കുഞ്ഞ് മരണമടയുകയും ചെയ്തു. എന്നാൽ പിന്നീടുള്ള വിശദമായ പരിശോധനയിൽ കുട്ടിയുടെ മുഖത്തും ശരീരത്തിലും പാടുകൾ കണ്ടെത്തിയിരുന്നു. തുടർന്ന് പെരുമ്പാവൂര്‍ പൊലീസ് അന്വേഷണത്തില്‍ ഇയാള്‍ കുട്ടിയെ നിരന്തരം മർദിച്ചിരുന്നതായി കണ്ടെത്തി. പിന്നാലെയാണ് ഇതരസംസ്ഥാന തൊഴിലാളി ദമ്പതികളുടെ മൂന്നു വയസ്സുള്ള കുട്ടിയുടെ മരണം കൊലപാതകമാണെന്ന് സംശയിച്ചത്. ഇതിന്റെ അടിസ്ഥാനത്തിലാണ് മഹേശ്വറിനെ കഴിഞ്ഞ ദിവസം കസ്റ്റഡിയിലെടുത്തിരുന്നത്.

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - Perumbavoor 3-Year-Old's Death: Mother Claims Stepfather Regularly Tortured him
Next Story