വെള്ളാപ്പള്ളി സ്ഥാനമൊഴിയുന്നത് 29 വർഷങ്ങൾക്കുശേഷം
text_fieldsവെള്ളാപ്പള്ളി നടേശൻ
ആലപ്പുഴ: ഹൈകോടതി ഉത്തരവിനെത്തുടർന്ന് വെള്ളാപ്പള്ളി നടേശൻ എസ്.എൻ.ഡി.പി ജനറൽ സെക്രട്ടറി സ്ഥാനമൊഴിയുന്നത് 29 വർഷങ്ങൾക്കുശേഷം. ഇത്രയും കാലം തുടർച്ചയായി ആ പദവിയിലിരുന്ന മറ്റൊരാളില്ല. 1996 നവംബർ 17നാണ് അദ്ദേഹം ജനറൽ സെക്രട്ടറിയായത്. ആവർഷം തന്നെ ഫെബ്രുവരി മൂന്നിന് എസ്.എൻ. ട്രസ്റ്റിന്റെ സെക്രട്ടറി സ്ഥാനമേറ്റെടുത്തതിന്റെ തുടർച്ചയായാണ് ചുമതല കിട്ടിയത്. അന്ന് 26ാമത്തെ ജനറൽ സെക്രട്ടറിയായിരുന്നു വെള്ളാപ്പള്ളി. 1996ൽ കെ.ഗോപിനാഥൻ സ്ഥാനമൊഴിഞ്ഞപ്പോഴാണ് ചുമതലയിലെത്തിയത്.
എസ്.എൻ.ഡി.പി യോഗത്തിന്റെ ഭരണം അഡ്മിനിസ്ട്രേറ്ററെയോ റിസീവറെയോ ഏൽപിക്കണമെന്നാവശ്യപ്പെട്ട് പ്രഫ. എം.കെ.സാനു ഉൾപ്പെടെയുള്ളവർ 2024ൽ നൽകിയ ഹരജിയിലാണ് ഹൈകോടതി ഉത്തരവ്. നിലവിലെ ഭരണസമിതിയെയും ഹൈകോടതി അയോഗ്യരാക്കിയിട്ടുണ്ട്. യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ, പ്രസിഡന്റ് ഡോ. എം.എൻ. സോമൻ, വൈസ് പ്രസിഡന്റ് തുഷാർ വെള്ളാപ്പള്ളി തുടങ്ങിയവരെ എതിർകക്ഷികളാക്കിയായിരുന്നു ഹരജി. 2014ലാണ് ഏറ്റവും ഒടുവിൽ തെരഞ്ഞെടുപ്പ് നടന്നത്. 2019ൽ വീണ്ടും നടക്കേണ്ടതാണെങ്കിലും കോവിഡ് കാരണം മുടങ്ങി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

