Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightയുദ്ധം: സംസ്ഥാനത്ത്...

യുദ്ധം: സംസ്ഥാനത്ത് പാചകവാതക പ്രതിസന്ധി രൂക്ഷം, വിതരണത്തിന് മുൻഗണനാക്രമം

text_fields
bookmark_border
lpg
cancel

കോഴിക്കോട്: ഇറാൻ- യു.എസ് യുദ്ധം 14ാം ദിവസത്തിലേക്ക് കടന്നതോടെ സംസ്ഥാനത്തിന്‍റെ പാചകവാത വിതരണം ഗുരുതര പ്രതിസന്ധിയിൽ. സംസ്ഥാനത്ത് എൽ.പി.ജി പ്രതിസന്ധി രൂക്ഷമായി തുടരുന്നു. ഗാർഹിക ഉപഭോക്താക്കൾക്ക് വരെ ഗ്യാസ് സിലിണ്ടർ കിട്ടാത്ത അവസ്ഥയാണ്. സംസ്ഥാനത്ത് ക്ഷാമം രൂക്ഷമായതോടെ തരണത്തിന് മുൻഗണനാ ക്രമം ഏർപ്പെടുത്തിയിരിക്കുകയാണ് സർക്കാർ. ഹോട്ടലുകളിൽ വൻ പ്രതിസന്ധിയാണ് അനുഭവപ്പെടുന്നത്. മെനുവിനെ ഇനങ്ങൾ കുറച്ച് പ്രതിസന്ധിയിൽ പിടിച്ചുനിൽക്കാനാണ് ഹോട്ടലുകളുടെ ശ്രമം. അത്യാവശ്യപാചകത്തിന് വിറകിനെ ആശ്രയിക്കുകയാണ് ഹോട്ടലുകൾ. മുൻഗണനാ ക്രമത്തിൽ മാത്രമേ സംസ്ഥാനത്ത് പാചക വാചതകം വിതരണം ചെയ്യാവു എന്ന് ഇന്നലെ മുഖ്യമന്ത്രിയുടെ നേതൃത്വത്തിൽ നടന്ന ഉന്നത തല യോഗത്തിൽ തീരുമാനമായിരുന്നു. ആശുപത്രികൾ, വൃദ്ധ സദനങ്ങൾ, അനാഥാലയങ്ങൾ, സ്കൂളുകൾ, ജനകീയ അടുക്കളകള്‍, ഐ.ടി പാർക്ക, ഫാക്ടറി കാന്‍റീനുകൾ, തുടങ്ങിയവക്കു മുൻഗണന നൽകി മാർഗരേഖ ഇറക്കാമെന്ന് പാചക വാതക കമ്പനി പ്രതിനിധികൾ യോഗത്തിൽ അറിയിച്ചു. ഗാർഹികേതര ആവശ്യങ്ങൾക്കുള്ള പാചക വാതക സിലണ്ടറുകളുടെ ക്ഷാമം നേരിടാൻ അടിയന്തര നടപടികൾ സ്വീകരിക്കാൻ മുഖ്യമന്ത്രിയുടെ നേതൃത്വത്തിൽ ചേർന്ന ഉന്നതതല യോഗം തീരുമാനിച്ചു. കരിഞ്ചന്തയും പൂഴിത്തിവെപ്പും തടയാൻ എൻഫോഴ്സ്മെന്‍റ് അതോരിറ്റിയെ നിയോഗിക്കും.

ഗ്യാസ് ലഭ്യത കുറഞ്ഞതോടെ സംസ്ഥാനത്തെ ശ്മശാനങ്ങളുടെ പ്രവർത്തനങ്ങളെ വരെ പ്രതിന്ധിയിലാക്കിയിരിക്കുകയാണ്.ഗ്യാസ് വിതരണം 45 ദിവസത്തിൽ ഒരിക്കൽ ആയി നിചപ്പെടുത്തിയിരിക്കുകയാണ്. പ്രതിസന്ധി രൂക്ഷമായാൽ വിതരണത്തിനുള്ള സമയ പരിധി ഇനിയും വർധിപ്പിക്കുമെന്നാണ് വിലയിരുത്തൽ.

നിലവിലെ പ്രതിസന്ധി പരിഹരിക്കാൻ 40,000 കിലോലിറ്റർ അധിക മണ്ണെണ്ണ സംസ്ഥാനങ്ങൾക്ക് നൽകാൻ തീരുമാനിച്ചതായി കഴിഞ്ഞ ദിവസം കേന്ദ്ര സർക്കാർ അറിയിച്ചിരുന്നു.ക്ഷാമത്തെ തുടർന്ന് വിവിധ സംസ്ഥാനങ്ങളിൽ അടച്ച റസ്റ്റോറന്റുകൾ ഇപ്പോഴും തുറന്നിട്ടില്ല. പശ്ചിമേഷ്യയിലെ യുദ്ധത്തിന്റെ പശ്ചാത്തലത്തില്‍ ഇറാൻ ഹുർമുസ് കടലിടുക്ക് അടച്ചതാണ് ഇന്ധന ക്ഷാമത്തിന് ഇടയാക്കുന്നത്. സിലിണ്ടര്‍ വിതരണം പരിമിതപ്പെടുത്താന്‍ കേന്ദ്ര സര്‍ക്കാര്‍ ഗ്യാസ് ഏജന്‍സികള്‍ക്ക് നിര്‍ദേശം നല്‍കിയിരുന്നു. വാണിജ്യ സിലിണ്ടറുകളുടെ വിതരണത്തില്‍ 30 ശതമാനം വരെ കുറവുണ്ടാകുമെന്ന് പെട്രോളിയം മന്ത്രാലയം അറിയിച്ചിരുന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:FoodsgashotelskitchensLPG Gaskerala local newsKerala
News Summary - War: Cooking gas crisis in the state, priority for distribution
Next Story