Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightMetrochevron_rightഡി.സുധാകർ കോൺഗ്രസ്...

ഡി.സുധാകർ കോൺഗ്രസ് പ്രത്യയശാസ്ത്രത്തിന്റെ ദീപശിഖ വാഹകൻ -രാഹുൽഗാന്ധി

text_fields
bookmark_border
ഡി.സുധാകർ കോൺഗ്രസ് പ്രത്യയശാസ്ത്രത്തിന്റെ ദീപശിഖ വാഹകൻ -രാഹുൽഗാന്ധി
cancel
camera_alt

മുഖ്യമന്ത്രി സിദ്ധരാമയ്യ അന്തിമോപചാരം അർപ്പിക്കുന്നു

ബംഗളൂരു: കോൺഗ്രസ് പ്രത്യയശാസ്ത്രത്തിന്റെ ദീപശിഖ വാഹകനായിരുന്നു അന്തരിച്ച മന്ത്രി ഡി.സുധാകർ എന്ന് ലോക്സഭ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി അനുശോചന സന്ദേശത്തിൽ പറഞ്ഞു. കർണാടകയിലെ ദരിദ്രർക്കുവേണ്ടി അദ്ദേഹം ചെയ്ത സേവനങ്ങൾ രാഹുൽ അനുസ്മരിച്ചു. കരുതലും പ്രതിബദ്ധതയുമുള്ള മന്ത്രിയും നേതാവുമായിരുന്നു സുധാകർ എന്ന് മുഖ്യമന്ത്രി സിദ്ധരാമയ്യ പറഞ്ഞു. കർണാടക ഗവർണർ താവർ ചന്ദ് ഗെഹ് ലോട്ടിനൊപ്പം അന്തിമോപചാരം അർപ്പിച്ച അദ്ദേഹം കുടുംബത്തെ അനുശോചനം അറിയിച്ചു.

മന്ത്രിസഭ സഹപ്രവർത്തകൻ ഡി. സുധാകറിന്റെ നിര്യാണത്തിൽ താൻ അതീവ ദുഃഖിതനാണെന്ന് കെ.പി.സി.സി അധ്യക്ഷനും ഉപമുഖ്യമന്ത്രിയുമായ ഡി.കെ.ശിവകുമാർ പറഞ്ഞു. അദ്ദേഹം ഫലപ്രദമായ രീതിയിൽ പ്രശംസനീയമായ പൊതുസേവനം നിർവഹിച്ചു എന്ന് ഡികെഎസ് കൂട്ടിച്ചേർത്തു. സർവശക്തൻ അദ്ദേഹത്തിന്റെ ആത്മാവിന് നിത്യശാന്തി നൽകട്ടെയെന്നും ദുഃഖം താങ്ങാൻ അദ്ദേഹത്തിന്റെ കുടുംബാംഗങ്ങൾക്ക് ശക്തിയുണ്ടാവട്ടെയെന്നും കർണാടക നിയമസഭയിലെ പ്രതിപക്ഷ നേതാവ് ആർ. അശോക പറഞ്ഞു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Deathscongress ideologymetro newsRahul GandhiBengaluru
News Summary - D. Sudhakar is the torchbearer of Congress ideology - Rahul Gandhi
Next Story