Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightMetrochevron_right...

‘യു​ദ്ധ​ക്കെ​ടു​തി​യി​ൽ വി​റ​ങ്ങ​ലി​ക്കു​ന്ന ലോ​ക​ത്തി​ന് സാ​ന്ത്വ​ന​മാ​വ​ണം റ​മ​ദാ​ന്‍ വ്ര​തം’

text_fields
bookmark_border
‘യു​ദ്ധ​ക്കെ​ടു​തി​യി​ൽ വി​റ​ങ്ങ​ലി​ക്കു​ന്ന ലോ​ക​ത്തി​ന് സാ​ന്ത്വ​ന​മാ​വ​ണം റ​മ​ദാ​ന്‍ വ്ര​തം’
cancel
camera_alt

ഓ​ൾ ഇ​ന്ത്യ കെ.​എം.​സി.​സി ബം​ഗ​ളു​രു മൈ​സൂ​ർ റോ​ഡ്, സാ​റ്റ​ലൈ​റ്റ്, ബി​ട​തി ഏ​രി​യ ക​മ്മി​യു​ടെ ഇ​ഫ്താ​ർ സം​ഗ​മം ജ​ന​റ​ൽ സെ​ക്ര​ട്ട​റി എം.​കെ. നൗ​ഷാ​ദ് ഉ​ദ്ഘാ​ട​നം ചെ​യ്യുന്നു

ബം​ഗ​ളു​രു: ഓ​ൾ ഇ​ന്ത്യ കെ.​എം.​സി.​സി ബം​ഗ​ളു​രു മൈ​സൂ​ർ റോ​ഡ്, സാ​റ്റ​ലൈ​റ്റ്, ബി​ട​തി ഏ​രി​യ ക​മ്മി​യു​ടെ ആ​ഭി​മു​ഖ്യ​ത്തി​ൽ ഇ​ഫ്താ​ർ സം​ഗ​മം സം​ഘ​ടി​പ്പി​ച്ചു. ഗ്രാ​ൻ​ഡ് ബ്രി​ഡ്ജ് വേ ​റ​സ്റ്റോ​റ​ന്‍റി​ൽ ന​ട​ന്ന സം​ഗ​മം ഓ​ൾ ഇ​ന്ത്യ കെ.​എം.​സി.​സി ബം​ഗ​ളു​രു ജ​ന​റ​ൽ സെ​ക്ര​ട്ട​റി എം.​കെ. നൗ​ഷാ​ദ് ഉ​ദ്ഘാ​ട​നം ചെ​യ്തു.

ഗ​സ്സ​യി​ലു​ൾ​പ്പെ​ടെ ലോ​ക​ത്തി​ന്‍റെ വി​വി​ധ ഭാ​ഗ​ങ്ങ​ളി​ൽ യു​ദ്ധ​വും പ​ട്ടി​ണി​യും മൂ​ലം ദു​രി​ത​മ​നു​ഭ​വി​ക്കു​ന്ന ജ​ന​ത​യോ​ട് ഐ​ക്യ​ദാ​ർ​ഢ്യം പ്ര​ക​ടി​പ്പി​ക്കേ​ണ്ട കാ​ല​മാ​ണി​തെ​ന്ന് അ​ദ്ദേ​ഹം ഓ​ർ​മി​പ്പി​ച്ചു. യു​ദ്ധ​ക്കെ​ടു​തി​യി​ൽ വി​റ​ങ്ങ​ലി​ക്കു​ന്ന ലോ​ക​ത്തി​ന് ശാ​ന്തി​യു​ടെ​യും കാ​രു​ണ്യ​ത്തി​ന്‍റെ​യും സ​ന്ദേ​ശ​മാ​യി റ​മ​ദാ​ന്‍ വ്ര​തം മാ​റ​ണ​മെ​ന്നും ആ​തു​ര​സേ​വ​ന രം​ഗ​ത്ത് എ.​ഐ.​കെ.​എം.​സി.​സി ന​ട​ത്തു​ന്ന പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ ഏ​റെ പ്ര​സ​ക്ത​മാ​ണെ​ന്നും അ​ദ്ദേ​ഹം കൂ​ട്ടി​ച്ചേ​ർ​ത്തു. ഏ​രി​യ പ്ര​സി​ഡ​ന്‍റ് മ​ജീ​ദ് ബ്രി​ഡ്ജ് വേ ​ച​ട​ങ്ങി​ൽ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. സെ​ൻ​ട്ര​ൽ ക​മ്മി​റ്റി വൈ​സ് പ്ര​സി​ഡ​ന്‍റ് വി.​കെ. നാ​സ​ർ, സെ​ക്ര​ട്ട​റി റ​ഹീം ചാ​വ​ശ്ശേ​രി, ടി.​സി മു​നീ​ർ എ​ന്നി​വ​ർ സം​സാ​രി​ച്ചു.

ഗൗ​രി പാ​ള​യം ഷാ​ഫി മ​സ്ജി​ദ് ഖ​ത്തീ​ബ് അ​ബ്ദു​ൽ റ​ഹൂ​ഫ് ഹി​ഷാ​മി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ അ​ബൂ​ബ​ക്ക​ർ സി​ദ്ധീ​ഖ്, മ​ജീ​ദ് ബ്രി​ഡ്ജ് വേ​യു​ടെ മാ​താ​വ് ഖ​ദീ​ജ എ​ന്നി​വ​രെ ച​ട​ങ്ങി​ൽ അ​നു​സ്മ​രി​ച്ചു. ഏ​രി​യ ക​മ്മി​റ്റി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ അ​ർ​ഹ​രാ​യ​വ​ർ​ക്ക് ഈ​ദ് റി​ലീ​ഫ് കി​റ്റു​ക​ളു​ടെ വി​ത​ര​ണം മാ​ർ​ച്ച് 15ന് ​ന​ട​ക്കു​മെ​ന്ന് ഭാ​ര​വാ​ഹി​ക​ൾ അ​റി​യി​ച്ചു.

പ്ര​മു​ഖ വ്യ​ക്തി​ക​ളും എ.​ഐ.​കെ.​എം.​സി.​സി പ്ര​വ​ർ​ത്ത​ക​രും സം​ഗ​മ​ത്തി​ൽ പ​ങ്കെ​ടു​ത്തു. മ​ഹ​മൂ​ദ് കോ​യ്യോ​ട് സ്വാ​ഗ​ത​വും ഏ​രി​യ ട്ര​ഷ​റ​ർ റ​ഫീ​ഖ് ന​ന്ദി​യും പ​റ​ഞ്ഞു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Karnatakaworld warIftar Meetramadan fast
News Summary - Ramadan fast is a source of solace for a world torn by war
Next Story