Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightMetrochevron_rightകേ​ര​ള​ത്തി​ന്‍റെ...

കേ​ര​ള​ത്തി​ന്‍റെ സ​മ​ഗ്രവി​ക​സ​ന​ത്തി​ന് യു.​ഡി.​എ​ഫ് തി​രി​ച്ചുവ​ര​ണം -അ​ബി​ൻ വ​ർ​ക്കി

text_fields
bookmark_border
കേ​ര​ള​ത്തി​ന്‍റെ സ​മ​ഗ്രവി​ക​സ​ന​ത്തി​ന് യു.​ഡി.​എ​ഫ് തി​രി​ച്ചുവ​ര​ണം -അ​ബി​ൻ വ​ർ​ക്കി
cancel
camera_alt

യു.​ഡി.​എ​ഫ് ക​ർ​ണാ​ട​ക സ്റ്റേ​റ്റ് ക​മ്മി​റ്റി മ​ടി​വാ​ള സീ ​പാ​ല​സ് ഹോ​ട്ട​ലി​ൽ സം​ഘ​ടി​പ്പി​ച്ച ഇ​ഫ്താ​ർ സ്നേ​ഹ​സം​ഗ​മത്തിൽ അബിൻ വർക്കി സംസാരിക്കുന്നു

ബം​ഗ​ളു​രു: ആ​സ​ന്ന​മാ​യ കേ​ര​ളം നി​യ​മ​സ​ഭാ തെര​ഞ്ഞെ​ടു​പ്പി​ൽ കേ​ര​ള​ത്തി​ന്‍റെ സ​മ​ഗ്ര വി​ക​സ​ന​ത്തി​നാ​യി യു.​ഡി.​എ​ഫ് മു​ന്ന​ണി തി​രി​ച്ചു​വ​രേ​ണ്ട​ത് നാ​ടി​ന്‍റെ ആ​വ​ശ്യ​മാ​ണെ​ന്നും അ​തി​നു വേ​ണ്ടി പ്ര​വ​ർ​ത്തി​ക്കേ​ണ്ട​ത് ഓ​രോ ജ​നാ​ധി​പ​ത്യ മ​തേ​ത​ര വി​ശ്വാ​സി​ക​ളു​ടെ​യും ക​ട​മ​യും ഉ​ത്ത​ര​വാ​ദി​ത്വ​വു​മാ​ണെ​ന്നും യൂ​ത്ത് കോ​ണ്‍ഗ്ര​സ് അ​ഖി​ലേ​ന്ത്യ സെ​​ക്ര​ട്ട​റി അ​ബി​ൻ വ​ർ​ക്കി പ​റ​ഞ്ഞു. യു.​ഡി.​എ​ഫ് ക​ർ​ണാ​ട​ക സ്റ്റേ​റ്റ് ക​മ്മി​റ്റി മ​ടി​വാ​ള സീ ​പാ​ല​സ് ഹോ​ട്ട​ലി​ൽ സം​ഘ​ടി​പ്പി​ച്ച ഇ​ഫ്താ​ർ സ്നേ​ഹ സം​ഗ​മ​വും പ്ര​വ​ർ​ത്ത​ക ക​ൺ​വെ​ൻ​ഷ​നും ഉ​ദ്ഘാ​ട​നം ചെ​യ്യു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം.

ഒ​രു വോ​ട്ട് പോ​ലും പാ​ഴാ​ക്കാ​തെ യു.​ഡി.​എ​ഫി​ന്‍റെ വി​ജ​യ​ത്തി​നാ​യി ക​ർ​മ​രം​ഗ​ത്ത് ഇ​റ​ങ്ങ​ണം. പി​ണ​റാ​യി സ​ർ​ക്കാ​റി​ന്‍റെ ദു​ർ​ഭ​ര​ണം അ​വ​സാ​നി​ച്ച് കേ​ര​ള ജ​ന​ത​ക്ക് സ​ർ​വ​മേ​ഖ​ല​ക​ളി​ലും പു​രോ​ഗ​തി കൈ​വ​രി​ക്കാ​നു​ത​കു​ന്ന വി​ധ​ത്തി​ൽ ജ​നാ​ധി​പ​ത്യ മ​തേ​ത​ര ചേ​രി​യി​ലു​ള്ള യു.​ഡി.​എ​ഫ് സ​ർ​ക്കാ​ർ അ​ധി​കാ​ര​ത്തി​ൽ വ​രേ​ണ്ട​ത് അ​നി​വാ​ര്യ​മാ​ണെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു. പി​ണ​റാ​യി സ​ർ​ക്കാ​റി​ന്‍റെ 10 വ​ർ​ഷം കാ​ർ​ഷി​ക, ആ​രോ​ഗ്യ, ആ​ഭ്യ​ന്ത​ര, വി​ദ്യാ​ഭ്യാ​സ രം​ഗ​ങ്ങ​ളി​ലെ​ല്ലാം വ​ൻ പ​രാ​ജ​യ​മാ​ണെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു.

യു.​ഡി.​എ​ഫ് ചെ​യ​ർ​മാ​ൻ അ​ഡ്വ. സ​ത്യ​ൻ പു​ത്തൂ​ർ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. എം.​എം.​എ ജ​ന​റ​ൽ സെ​ക്ര​ട്ട​റി ടി.​സി. സി​റാ​ജ്, കെ.​എം.​സി.​സി വൈ​സ് പ്ര​സി​ഡ​ന്‍റ് സി​ദ്ധീ​ഖ് ത​ങ്ങ​ള്‍, കേ​ര​ള സ​മാ​ജം സെ​ക്ര​ട്ട​റി റെ​ജി കു​മാ​ർ, സു​വ​ർ​ണ കേ​ര​ളം സ​മാ​ജം പ്ര​സി​ഡ​ന്‍റ് കെ. ​രാ​ജേ​ന്ദ്ര​ൻ, ക​ർ​ണാ​ട​ക മൈ​നോ​റി​റ്റി ക​ൾ​ച്ച​റ​ൽ സെ​ന്‍റ​ര്‍ പ്ര​സി​ഡ​ന്‍റ് ഈ​സ നീ​ല​സ​ന്ദ്ര, ദ​ലി​ത് സം​ഘ​ട​ന നേ​താ​വ് ന​ജീ​ബ്, ഇ.​സി.​എ മു​ൻ പ്ര​സി​ഡ​ന്‍റ് സ​ഞ്ജ​യ് അ​ല​ക്‌​സ്‌, വി​നു തോ​മ​സ്‌, ല​ത്തീ​ഫ് ഹാ​ജി ആ​ർ.​സി.​പു​രം, ഷം​സു​ദ്ദീ​ൻ കൂ​ടാ​ളി തു​ട​ങ്ങി​യ​വ​ർ സം​സാ​രി​ച്ചു. ‘ക​ണ്ണൂ​രും ക​ണ്ണു​നീ​രും’ എ​ന്ന പു​സ്ത​ക​ത്തി​ന് ഡോ. ​പ​ൽ​പു അ​വാ​ർ​ഡ് നേ​ടി​യ സ​ത്യ​ൻ പു​ത്തൂ​രി​നെ ച​ട​ങ്ങി​ൽ ആ​ദ​രി​ച്ചു. മെ​റ്റി കെ. ​ഗ്രേ​സ്, അ​ഡ്വ​ക്കേ​റ്റ് പ്ര​മോ​ദ് വ​ര​പ്ര​ത്, ഡോ. ​ന​കു​ൽ, സു​മോ​ജ് മാ​ത്യു, അ​ടൂ​ർ രാ​ധാ​കൃ​ഷ്ണ​ൻ, സാ​ജി​ത തു​ട​ങ്ങി​യ​വ​ർ ച​ട​ങ്ങു​ക​ൾ​ക്ക് നേ​തൃ​ത്വം ന​ൽ​കി. ജ​ന​റ​ൽ ക​ൺ​വീ​ന​ർ നാ​സ​ർ നീ​ല​സ​ന്ദ്ര സ്വാ​ഗ​ത​വും ട്ര​ഷ​റ​ർ ജ​യ് സ​ണ്‍ ലൂ​ക്കോ​സ് ന​ന്ദി​യും പ​റ​ഞ്ഞു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:metroUDFAbin VarkeyKerala
News Summary - UDF should return for the overall development of Kerala - Abin Varkey
Next Story