Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range അർബുദ രോഗികൾക്ക് ധനസഹായം: മെൽബൺ കെ.എം.സി.സി ക്രിക്കറ്റ് ടൂർണമെന്റ് നടത്തി
text_fieldsbookmark_border
മെൽബൺ: അർബുദ രോഗികൾക്കായി ധന ശേഖരണത്തിനായി ആസ്ട്രേലിയ മെൽബൺ കെ.എം.സി.സി നാഷനൽ ബ്രസ്റ്റ് കാൻസർ ഫൗണ്ടേഷനുമായി സഹകരിച്ചു ക്രിക്കറ്റ് ടൂർണമെന്റ് സംഘടിപ്പിച്ചിച്ചു. സ്തനാർബുദം ബാധിച്ചവരെ സഹായിക്കുന്നതിനായി ഫണ്ട് കണ്ടെത്തുന്നതിനാണ് മെൽബൺ കെ. എം.സി.സി. ക്രിക്കറ്റ് ടൂർണമെന്റ് സംഘടിപ്പിച്ചത്. മൂന്ന് ഗ്രൂപ്പുകളിലായി ഒമ്പത് ടീമുകളാണ് മത്സരിച്ചത്.
ടൂർണമെന്റിന് അനുബന്ധിച്ച് ഫുഡ് ഫെസ്റ്റിവലും നടത്തി. എം.പി സ്റ്റീവ് മാഗി ഉദ്ഘാടനം ചെയ്ത ചടങ്ങിൽ മെൽബണിലെ ഇന്ത്യൻ കോൺസൽ ജനറൽ ഡോ. സുഷിൽ കുമാർ മുഖ്യാതിഥിയായി.
Next Story

