എൻജി. പി. മമ്മദ് കോയ അന്തരിച്ചു
text_fieldsകോഴിക്കോട്: മുസ്ലിം സർവിസ് സൊസൈറ്റി (എം.എസ്.എസ്) സംസ്ഥാന ജനറൽ സെക്രട്ടറി എൻജി. പി. മമ്മദ് കോയ (70) അന്തരിച്ചു. കസാക്കിസ്ഥാൻ സന്ദർശനത്തിനിടെ വ്യാഴാഴ്ച ഹൃദയാഘാതം മൂലമാണ് മരണം. എൻജിനീയർമാരുടെ കൂട്ടായ്മയായ ലെൻസ് ഫെഡിന്റെ ആഭിമുഖ്യത്തിൽ ബുധനാഴ്ചയാണ് സംഘം കസാക്കിസ്ഥാനിൽ എത്തിയത്.
നിർമാണമേഖലയിലും കോഴിക്കോട്ടെ മതസാമൂഹിക സാംസ്കാരിക മേഖലയിലും നിറഞ്ഞുനിന്ന വ്യക്തിത്വമായിരുന്നു. കോഴിക്കോട്ടുള്ള ‘ബിൽടെക് ഗ്രൂപ്സ് എൻജിനീയേഴ്സ്, പ്ലാനേഴ്സ് ആൻഡ് വാല്യുവേഴ്സ്’ എന്ന സ്ഥാപനത്തിന്റെ ചീഫ് കൺസൽട്ടന്റ് ആണ്. ലൈസൻസ്ഡ് എൻജിനീയേഴ്സ് ആൻഡ് സൂപ്പർവൈസേഴ്സ് ഫെഡറേഷൻ (ലെൻസ് ഫെഡ്) പ്രസിഡന്റ്, കാലിക്കറ്റ് ചേംബർ ഓഫ് കോമേഴ്സ് ആൻഡ് ഇൻഡസ്ട്രി വൈസ് പ്രസിഡന്റ്, കാലിക്കറ്റ് സൗത്ത് റോട്ടറി പ്രസിഡന്റ്, സിയസ്കോ പ്രസിഡന്റ് തുടങ്ങിയ പദവികൾ വഹിച്ചിട്ടുണ്ട്. ‘ഉസ്ബെക്കിസ്ഥാനിലെ മുന്തിരിവള്ളികൾ’ ‘ഹജ്ജ് യാത്ര: ഓർമകൾ, അനുഭവങ്ങൾ’ എന്നിവ അദ്ദേഹത്തിന്റെ പുസ്തകങ്ങളാണ്.
കോഴിക്കോട് തിരുവണ്ണൂരിലുള്ള ‘സലിലം’ വീട്ടിലാണ് താമസം. പിതാവ് : പാലോറ കുഞ്ഞഹമ്മദ്. മാതാവ്: മുല്ലവീട്ടിൽ ഫാത്തിമ. ഭാര്യ: സലീന. മക്കൾ: മുംസിന, മുംഷാന (ഖത്തർ), മുംഷാദ്. മരുമക്കൾ: മുഹമ്മദ് ഷമീർ, നബീൽ, നാഫിയ. സഹോദരങ്ങൾ: കദീജ, നഫീസ, ബീരാൻ കോയ, ആമീന, ഇസ്മയിൽ.

