Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightവാമനപുരത്ത് ഒരു...

വാമനപുരത്ത് ഒരു വയസ്സുകാരിയെ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവം: കൊലപാതകമെന്ന് പൊലീസ്

text_fields
bookmark_border
വാമനപുരത്ത് ഒരു വയസ്സുകാരിയെ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവം:  കൊലപാതകമെന്ന് പൊലീസ്
cancel

തിരുവനന്തപുരം: വാമനപുരം കണിച്ചോട്ട് സുഭാഷ്-അശ്വതി ദമ്പതികളുടെ മകൾ പവിത്രയെ (1) മരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിൽ കൊലപാതകമെന്ന് പൊലീസ്. മരണത്തിൽ ദുരൂഹത തോന്നിയ വെഞ്ഞാറമൂട് പൊലീസ് അമ്മയെ ചോദ്യം ചെയ്തപ്പോഴാണ് കുറ്റം സമ്മതിച്ചത്.

കുട്ടിയുടെ അമ്മൂമ്മ തൊഴിലുറപ്പ് ജോലിക്ക് പോകുമ്പോൾ കുട്ടി വീട്ടിൽ ഉണ്ടായിരുന്നതായും വൈകിട്ട് മടങ്ങിയെത്തിയപ്പോൾ കട്ടിലിൽ കിടക്കുന്നത് കണ്ടത്. ആദ്യം ഉറങ്ങുകയാണെന്ന് കരുതിയെങ്കിലും തട്ടിവിളിച്ചപ്പോൾ ഉണർന്നില്ല. തുടർന്ന് സമീപത്തെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിക്കുകയായിരുന്നു. എന്നാൽ, ആശുപത്രിയിൽ എത്തുന്നതിന് മുന്നേ കുട്ടി മരിച്ചതായി ആശുപത്രിയിലെ ഡോക്ടർമാർ അറിയിച്ചു. ശേഷം പൊലീസിൽ വിവരമറിയിക്കുകയും ചെയ്തു.

സംഭവ സമയം വീട്ടിലുണ്ടായിരുന്നവരെ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് അമ്മയിലേക്ക് പൊലീസ് എത്തിയത്. കുട്ടിയുടെ കഴുത്തിലും ശരീര ഭാഗങ്ങളിലും അടയാളങ്ങൾ ഉണ്ടായിരുന്നതായി പറയുന്നു. അശ്വതിയുടെ മൂത്ത കുട്ടിക്ക് എട്ടു വയസ്സുണ്ട്. രണ്ടാമത്തെ കുട്ടിയുടെ പ്രസവത്തിന് ശേഷം ആരോടും അധികം സംസാരിക്കാതെയായതായും ചെറിയതോതിൽ മനസിക വിഭ്രാന്തി പ്രകടിപ്പിച്ചിരുന്നതായും കുട്ടിയെ ഇഷ്ടമല്ലാത്ത രീതികൾ ചെയ്തിരുന്നതായും വീട്ടുകാർ പറഞ്ഞു. ഭർത്താവിന്റെ വീട്ടിലേക്ക് മടങ്ങാനിരിക്കേയാണ് കൊലപാതകം നടന്നത്.

കുട്ടിയുടെ മൃതദേഹം പോസ്റ്റ്മോർട്ടത്തിനായി കൊണ്ടുപോയി. അശ്വതിയുടെ മാനസികനില പരിശോധിച്ച ശേഷം വിശദമായ ചോദ്യം ചെയ്യലിന് ശേഷം മാത്രമേ കൂടുതൽ വിവരങ്ങൾ ലഭ്യമാകൂവെന്ന് വെഞ്ഞാറമൂട് പൊലീസ് അറിയിച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:childMurder CaseKerala
News Summary - One-year-old found dead in Vamanapuram: Police call it murder
Next Story