Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

ഗൾഫ് മലയാളി ഫെഡറേഷൻ പുതിയ ജി.സി.സി നേതൃത്വത്തെ തെരഞ്ഞെടുത്തു

text_fields
bookmark_border
ഗൾഫ് മലയാളി ഫെഡറേഷൻ പുതിയ ജി.സി.സി നേതൃത്വത്തെ തെരഞ്ഞെടുത്തു
cancel

മനാമ: പ്രവാസി മലയാളികളുടെ ക്ഷേമം, സാമൂഹിക ഐക്യം, ജീവകാരുണ്യ പ്രവർത്തനം എന്നിവ ലക്ഷ്യമിട്ട് പ്രവർത്തിക്കുന്ന പ്രമുഖ പ്രവാസി കൂട്ടായ്മയായ ഗൾഫ് മലയാളി ഫെഡറേഷന്റെ (ജി.എം.എഫ്) 2026–2027 പ്രവർത്തന വർഷത്തേക്കുള്ള പുതിയ ജി.സി.സി ഭാരവാഹികളെ പ്രഖ്യാപിച്ചു.

ബഷീർ അമ്പലായി (ബഹ്റൈൻ) പ്രസിഡന്‍റ്, ജയൻ കൊടുങ്ങല്ലുര്‍ (സൗദി അറേബ്യ) ജനറൽ സെക്രട്ടറി, ട്രഷറര്‍ സുനിൽ മാക്കർ (ഖത്തർ), അഫ്സൽ കണ്ണൂർ (സൗദി അറേബ്യ) ജി.സി.സി കോർഡിനേറ്റര്‍ എന്നിവരെയും തിരഞ്ഞെ ടുത്തു. റാഫി പാങ്ങോട് (സൗദി അറേബ്യ) ആണ് സംഘടനയുടെ ഫൗണ്ടർ ചെയർമാൻ. സലിം (ഖത്തർ), അലക്സ് ബേബി (ബഹ്റൈൻ) വൈസ് പ്രസിഡന്റുമാർ. കെ. വി. അജേഷ് (ബഹ്റൈൻ), ഫജ്റുദ്ദീൻ മൂപ്പൻ (ദുബൈ) എന്നിവരെ ജോയിന്റ് സെക്രട്ടറിമാരായും തെരഞ്ഞെടുത്തു.

ഹൈക്കോടതി മുൻ ജഡ്ജി ജസ്റ്റിസ് കെ. കമാൽ പാഷ, ശാന്തിഗിരി ആശ്രമം ജനറൽ സെക്രട്ടറി സ്വാമി ഗുരുരത്നം ജ്ഞാന തപസ്വി, മുൻ ഡിജിപി ജേക്കബ് പുന്നൂസ് എന്നിവരാണ് സംഘടനയുടെ മുഖ്യ രക്ഷാധികാരികൾ. വനിതാ കോർഡിനേറ്ററായി കമര്‍ബാനു വലിയകത്തിനെയും (സൗദി അറേബ്യ), ലീഗൽ അഡ്വൈസറായി അഡ്വ. ആർ. മുരളീധരനെയും (കേരളം) തെരഞ്ഞെടുത്തു.

ജീവകാരുണ്യ പ്രവർത്തനങ്ങൾക്ക് മുൻതൂക്കം നൽകുന്ന സംഘടനയുടെ ചാരിറ്റി കൺവീനർമാരായി പ്രമുഖ സാമൂഹിക പ്രവർത്തകൻ അഷ്റഫ് താമരശ്ശേരി (ദുബൈ), നാസർ മാനു (ദുബൈ), അബ്ദുൽ അസീസ് പവിത്ര (സൗദി അറേബ്യ) എന്നിവരെ തിരഞ്ഞെടുത്തു. മീഡിയ കോർഡിനേറ്ററായി കാസിം പാടത്തായിയും (ബഹ്റൈൻ), മീഡിയ അഡ്വൈസര്‍ വേണു പരമേശ്വരന്‍ (കേരളം).

'സേവനം, സൗഹൃദം, കാരുണ്യം, ഐക്യം' എന്ന മുദ്രാവാക്യമുയർത്തി പ്രവാസികൾക്കിടയിൽ ജീവകാരുണ്യ–ക്ഷേമ പ്രവർത്തനങ്ങൾ കൂടുതൽ ശക്തമായി മുന്നോട്ട് കൊണ്ടുപോകുമെന്ന് ഭാരവാഹികൾ പറഞ്ഞു.

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - New GCC Federation Leaders
Next Story