നോർക്ക കെയർ പ്രീമിയം വർധന വെല്ലുവിളി; ഈസ്റ്റേൺ പ്രൊവിൻസ് കെ.എം.സി.സി
text_fieldsദമ്മാം: നോർക്ക കെയർ ഇൻഷുറൻസ് പദ്ധതിയുടെ പ്രീമിയം തുക കുത്തനെ വർധിപ്പിച്ചത് പ്രവാസികളോടുള്ള വെല്ലുവിളിയാണെന്ന് ഈസ്റ്റേൺ പ്രൊവിൻസ് കെ.എം.സി.സി. ഇൻഷുറൻസ് പരിരക്ഷയുടെ ചെലവ് താങ്ങാനാവാത്തവിധം ഉയർത്തുന്നത് പദ്ധതിയുടെ അടിസ്ഥാന ലക്ഷ്യത്തെ തന്നെ ചോദ്യം ചെയ്യുന്നതാണ്.
ആരോഗ്യസുരക്ഷ ഏറ്റവും കൂടുതൽ ആവശ്യമായവർക്ക് സാമ്പത്തിക പരിമിതികൾ കാരണം പദ്ധതിയിൽനിന്ന് മാറിനിൽക്കേണ്ടി വരുന്ന സാഹചര്യം സൃഷ്ടിക്കരുത്.
പ്രീമിയം വർധന അടിയന്തരമായി പുനഃപരിശോധിച്ച് പ്രവാസികൾക്ക് താങ്ങാനാവുന്ന നിരക്കിൽ ആരോഗ്യപരിരക്ഷ ഉറപ്പാക്കാൻ സർക്കാർ തയാറാകണമെന്ന് ഭാരവാഹികൾ ആവശ്യപ്പെട്ടു.
കിഴക്കൻ പ്രവിശ്യ കെ.എം.സി.സി പ്രസിഡന്റ് മുഹമ്മദ് കുട്ടി കോടൂർ, ആക്ടിങ് ജനറൽ സെക്രട്ടറി ഒ.പി. ഹബീബ് ബാലുശ്ശേരി, വർക്കിങ് പ്രസിഡന്റ് ഖാദർ മാസ്റ്റർ വാണിയമ്പലം, ഓർഗനൈസിങ് സെക്രട്ടറി റഹ്മാൻ കാരയാട് എന്നിവർ വാർത്ത കുറിപ്പിൽ അറിയിച്ചു.

