Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

നോ​ർ​ക്ക പ്രീ​മി​യം വർധന; പ്ര​വാ​സി​ക​ളോ​ടു​ള്ള ക​ടും​വെ​ട്ടെ​ന്ന് ന​വ​യു​ഗം സാം​സ്കാ​രി​ക വേ​ദി

text_fields
bookmark_border
നോ​ർ​ക്ക പ്രീ​മി​യം വർധന; പ്ര​വാ​സി​ക​ളോ​ടു​ള്ള ക​ടും​വെ​ട്ടെ​ന്ന് ന​വ​യു​ഗം സാം​സ്കാ​രി​ക വേ​ദി
cancel

ദ​മ്മാം: നോ​ർ​ക്ക റൂ​ട്ട്സ് പ്ര​വാ​സി ഹെ​ൽ​ത്ത് ഇ​ൻ​ഷു​റ​ൻ​സ് പ​ദ്ധ​തി​യു​ടെ പ്രീ​മി​യം തു​ക കൂ​ട്ടി​യ കേ​ര​ള സ​ർ​ക്കാ​ർ ന​ട​പ​ടി പ്ര​വാ​സി സ​മൂ​ഹ​ത്തോ​ടു​ള്ള ക​ടും​വെ​ട്ടാ​ണെ​ന്ന് ന​വ​യു​ഗം സാം​സ്കാ​രി​ക വേ​ദി കേ​ന്ദ്ര ക​മ്മി​റ്റി പ്ര​സ്താ​വ​ന​യി​ൽ കു​റ്റ​പ്പെ​ടു​ത്തി.

സാ​ധാ​ര​ണ​ക്കാ​രാ​യ ല​ക്ഷ​ക്ക​ണ​ക്കി​ന് പ്ര​വാ​സി​ക​ൾ​ക്ക് താ​ങ്ങാ​യി​രു​ന്ന ഒ​രു മി​ക​ച്ച ജ​ന​ക്ഷേ​മ പ​ദ്ധ​തി​യെ സ​ർ​ക്കാ​ർ പ്രാ​യോ​ഗി​ക​മാ​യി കൊ​ന്നു​കു​ഴി​ച്ചു മൂ​ടി​യി​രി​ക്കു​ക​യാ​ണ്. 70 വ​യ​സ്സു​വ​രെ പ്രാ​യ​മു​ള്ള​വ​ർ​ക്ക് കു​ടും​ബ​സ​മേ​തം 5 ല​ക്ഷം രൂ​പ​യു​ടെ ഇ​ൻ​ഷു​റ​ൻ​സ് പ​രി​ര​ക്ഷ ല​ഭി​ക്കാ​ൻ വെ​റും 13,000 രൂ​പ മാ​ത്രം പ്രീ​മി​യം മ​തി​യാ​യി​രു​ന്ന സ്ഥാ​ന​ത്താ​ണ് ഇ​പ്പോ​ൾ വ​ൻ വ​ർ​ധ​ന വ​രു​ത്തി​യി​രി​ക്കു​ന്ന​ത്. പ​ഴ​യ നി​ര​ക്കി​ൽ ത​ന്നെ പ്ര​വാ​സി​ക​ൾ​ക്ക് ആ​രോ​ഗ്യ ഇ​ൻ​ഷു​റ​ൻ​സ് പ​രി​ര​ക്ഷ ല​ഭ്യ​മാ​ക്കാ​ൻ സ​ർ​ക്കാ​ർ അ​ടി​യ​ന്ത​ര​മാ​യി ഇ​ട​പെ​ട​ണ​മെ​ന്ന് ന​വ​യു​ഗം സാം​സ്കാ​രി​ക വേ​ദി ആ​വ​ശ്യ​പ്പെ​ട്ടു.

അ​ല്ലാ​ത്ത​പ​ക്ഷം പ്ര​വാ​സി സം​ഘ​ട​ന​ക​ളെ​യും പ്ര​വാ​സി ജ​ന​വി​ഭാ​ഗ​ങ്ങ​ളെ​യും അ​ണി​നി​ര​ത്തി ശ​ക്ത​മാ​യ പ്ര​തി​ഷേ​ധ പ​രി​പാ​ടി​ക​ളു​മാ​യി മു​ന്നോ​ട്ട് പോ​കു​മെ​ന്നും ന​വ​യു​ഗം കേ​ന്ദ്ര ക​മ്മി​റ്റി അ​റി​യി​ച്ചു.

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - Norka Insurance Premium Increase
Next Story