Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

അ​ബ്ദു​സ്സ​ലാം തൃ​ക്ക​രി​പ്പൂ​രി​ന് റി​യാ​ദ് കെ.​എം.​സി.​സി യാ​ത്ര​യ​യ​പ്പ് ന​ൽ​കി

text_fields
bookmark_border
അ​ബ്ദു​സ്സ​ലാം തൃ​ക്ക​രി​പ്പൂ​രി​ന് റി​യാ​ദ് കെ.​എം.​സി.​സി യാ​ത്ര​യ​യ​പ്പ് ന​ൽ​കി
cancel

റി​യാ​ദ്: മൂ​ന്ന​ര പ​തി​റ്റാ​ണ്ടി​ന്റെ പ്ര​വാ​സം മ​തി​യാ​ക്കി നാ​ട്ടി​ലേ​ക്ക് മ​ട​ങ്ങു​ന്ന എ. ​അ​ബ്ദു​സ്സ​ലാം തൃ​ക്ക​രി​പ്പൂ​രി​ന് റി​യാ​ദ് കെ.​എം.​സി.​സി സെ​ൻ​ട്ര​ൽ ക​മ്മി​റ്റി യാ​ത്ര​യ​യ​പ്പ് ന​ൽ​കി.

സെ​ൻ​ട്ര​ൽ ക​മ്മി​റ്റി സെ​ക്ര​ട്ടേ​റി​യ​റ്റം​ഗ​വും മു​ൻ ചെ​യ​ർ​മാ​നു​മാ​യി​രു​ന്നു അ​ബ്ദു​സ്സ​ലാം. ബ​ത്ഹ കെ.​എം.​സി.​സി ഓ​ഫി​സി​ൽ ന​ട​ന്ന പ​രി​പാ​ടി സൗ​ദി കെ.​എം.​സി.​സി നാ​ഷ​ന​ൽ ക​മ്മി​റ്റി സാ​മൂ​ഹ്യ സു​ര​ക്ഷ പ​ദ്ധ​തി ചെ​യ​ർ​മാ​ൻ അ​ഷ്‌​റ​ഫ്‌ ത​ങ്ങ​ൾ ചെ​ട്ടി​പ്പ​ടി ഉ​ദ്ഘാ​ട​നം ചെ​യ്തു.

സെ​ൻ​ട്ര​ൽ ക​മ്മി​റ്റി പ്ര​സി​ഡ​ന്റ് സി.​പി മു​സ്ത​ഫ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. നാ​ഷ​ന​ൽ ക​മ്മി​റ്റി വൈ​സ് പ്ര​സി​ഡ​ന്റ് ഉ​സ്മാ​ൻ അ​ലി പാ​ല​ത്തി​ങ്ങ​ൽ, ശു​ഐ​ബ് പ​ന​ങ്ങാ​ങ്ങ​ര, കെ.​കെ. കോ​യാ​മു ഹാ​ജി, മൊ​യ്തീ​ൻ കു​ട്ടി തെ​ന്ന​ല, സ​ത്താ​ർ താ​മ​ര​ത്ത്, യു.​പി. മു​സ്ത​ഫ, മു​ഹ​മ്മ​ദ്‌ വേ​ങ്ങ​ര, ഷം​സു പെ​രു​മ്പ​ട്ട, മ​ജീ​ദ് പ​യ്യ​ന്നൂ​ർ, റ​ഫീ​ഖ് മ​ഞ്ചേ​രി, ജ​ലീ​ൽ തി​രൂ​ർ, ഷ​മീ​ർ പ​റ​മ്പ​ത്ത് എ​ന്നി​വ​ർ സം​സാ​രി​ച്ചു.

സൗ​ദി കെ.​എം.​സി.​സി നാ​ഷ​ന​ൽ ക​മ്മി​റ്റി​യു​ടെ സാ​മൂ​ഹി​ക സു​ര​ക്ഷ പ​ദ്ധ​തി​യു​ടെ ആ​പ്പി​ന്റെ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ വി​ശ​ദീ​ക​രി​ച്ച് സെ​ൻ​ട്ര​ൽ ക​മ്മി​റ്റി സെ​ക്ര​ട്ട​റി ഷാ​ഫി മാ​സ്റ്റ​ർ തു​വ്വൂ​ർ സം​സാ​രി​ച്ചു. ജാ​ഫ​ർ ത​ങ്ങ​ൾ കൊ​ടു​വ​ള്ളി ഖി​റാ​അ​ത്ത് ന​ട​ത്തി.

അ​ബ്ദു​സ്സ​ലാം തൃ​ക്ക​രി​പ്പൂ​ർ മ​റു​പ​ടി പ്ര​സം​ഗം ന​ട​ത്തി. സെ​ൻ​ട്ര​ൽ ക​മ്മി​റ്റി സെ​ക്ര​ട്ട​റി നാ​സ​ർ മാ​ങ്കാ​വ് സ്വാ​ഗ​ത​വും സി​റാ​ജ് മേ​ട​പ്പി​ൽ ന​ന്ദി​യും പ​റ​ഞ്ഞു.

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - Riyadh KMCC Bids Farewell
Next Story