കോൺഗ്രസ് ഓഫിസിലേക്ക് ഫർണിച്ചറുകൾ നൽകി
text_fieldsറിയാദ് / മലപ്പുറം: പുതുതായി നിർമിച്ച മലപ്പുറം വെട്ടത്തൂർ മണ്ഡലം കോൺഗ്രസ് കമ്മിറ്റി ഓഫിസിലേക്ക് ആവശ്യമായ ഫർണിച്ചറുകൾ റിയാദ് മലപ്പുറം ജില്ല ഒ.ഐ.സി.സി കമ്മിറ്റി സംഭാവനയായി നൽകി. മണ്ഡലം കമ്മിറ്റി ഓഫിസിൽ നടന്ന ചടങ്ങിൽ മുൻ മണ്ഡലം പ്രസിഡന്റും പ്രവാസി നേതാവുമായ എം.ടി. അബ്ദു, പരീദ് പട്ടാമ്പി എന്നിവർ മണ്ഡലം പ്രസിഡന്റ് കെ.വി അബ്ദുൽ ഹമീദിന് തുക കൈമാറി. ജില്ല നേതാക്കളായ സൈനുദ്ധീൻ വെട്ടത്തൂർ, മുജീബ് മണ്ണാർമല, ശിഹാബ് അരിപ്പൻ എന്നിവർ ഫണ്ട് സമാഹരിക്കാൻ നേതൃത്വം നൽകി. ചടങ്ങിൽ ഡി.സി.സി എക്സിക്യൂട്ടീവ് അംഗം കെ.ഇ. ഹംസ ഹാജി, ബ്ലോക്ക് പഞ്ചായത്ത് മെംബർ കെ.കെ. നഈം, പഞ്ചായത്ത് മെംഢർ ജലീൽ കണക്കപ്പിള്ള, പി. രാജൻ, കുഞ്ഞാണി പുത്തൻപീടിക, അഷ്റഫ് ഏലംകുളയാൻ, അലിമാൻ പന്തലൂർ, അബ്ദുല്ല എന്നിവർ പങ്കെടുത്തു.

