Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

ആമസോൺ ഗ്രേറ്റ് ഇന്ത്യൻ ഫെസ്റ്റിവൽ: സാംസങ് ഗാലക്സി S25 അൾട്രാ 5G വൻ കിഴിവിൽ

text_fields
bookmark_border
ആമസോൺ ഗ്രേറ്റ് ഇന്ത്യൻ ഫെസ്റ്റിവൽ: സാംസങ് ഗാലക്സി S25 അൾട്രാ 5G വൻ കിഴിവിൽ
cancel

ദീപാവലി ആഘോഷങ്ങളുടെ ഭാഗമായി ആമസോൺ ഗ്രേറ്റ് ഇന്ത്യൻ ഫെസ്റ്റിവലിൽ വൻ ഓഫറുകളോടെയാണ് പ്രീമിയം സ്മാർട്ട്‌ഫോണുകൾ എത്തിയിരിക്കുന്നത്. ടെക് ലോകത്ത് നിലവിൽ ഏറ്റവും കൂടുതൽ ചർച്ച ചെയ്യപ്പെടുന്ന 'സാംസങ് ഗാലക്സി S25 അൾട്രാ 5G എഐ' (Samsung Galaxy S25 Ultra 5G) ഫോണും ഇപ്പോൾ ആകർഷകമായ വിലക്കുറവിൽ ലഭ്യമാണ്.

പെർഫോമൻസ് കൊണ്ടും അത്യാധുനിക ആർട്ടിഫിഷ്യൽ ഇന്റലിജൻസ് ഫീച്ചറുകൾ കൊണ്ടും ശ്രദ്ധേയമായ ഈ ഫ്ലാഗ്ഷിപ്പ് മോഡലിന്റെ പ്രധാന സവിശേഷതകൾ പരിശോധിക്കാം:

ടൈറ്റാനിയം വൈറ്റ്‌സിൽവർ, ടൈറ്റാനിയം ബ്ലാക്ക്, ടൈറ്റാനിയം ​ഗ്രേ, ടൈറ്റാനിയം സിൽവർ ബ്ലൂ ഫിനിഷിൽ ഇറങ്ങിയിരിക്കുന്ന ഫോൺ കാഴ്ചയിൽ തന്നെ ഏറെ പ്രീമിയം ലുക്ക് നൽകുന്നു. QHD+ Dynamic AMOLED 2X ഡിസ്‌പ്ലേയാണ് ഇതിലുള്ളത്. ഗെയിമിംഗിനും ഉയർന്ന ക്വാളിറ്റി വീഡിയോകൾ കാണുന്നതിനും മികച്ച കാഴ്ചാനുഭവം ഉറപ്പുനൽകുന്ന ഡിസ്‌പ്ലേയിൽ ഒപ്പം S Pen സൗകര്യവും ഉൾപ്പെടുത്തിയിട്ടുണ്ട്.




എഐ കരുത്തുള്ള പ്രോവിഷ്വൽ എഞ്ചിന്റെയും (ProVisual Engine) 200MP മെയിൻ ക്യാമറയുടെയും അത്ഭുതപ്പെടുത്തുന്ന കൂട്ടുകെട്ടാണ് സാംസങ് ഗാലക്സി S25 അൾട്രാ 5G മുന്നോട്ടുവെക്കുന്നത്. വൈഡ്, അൾട്രാ വൈഡ്, ടെലിഫോട്ടോ ലെൻസുകൾ അടങ്ങിയ ഈ ക്യാമറ സെറ്റപ്പ് ഉപയോഗിച്ച് ദൂരെയുള്ള പ്രകൃതിദൃശ്യങ്ങളായാലും ക്ലോസ്-അപ്പ് പോർട്രെയ്റ്റുകളായാലും വ്യക്തതയോടെയും സ്വാഭാവിക നിറങ്ങളോടെയും പകർത്തുവാൻ സാധിക്കും. മൊബൈൽ ഫോട്ടോഗ്രാഫി ഇഷ്ടപ്പെടുന്നവർക്ക് മികച്ചൊരു ഓപ്ഷനാണിത്.

12GB റാമും 256GB, 512GB, 1TB വരെയുള്ള വലിയ സ്റ്റോറേജ് ശേഷിയും ഇതിനുണ്ട്. 5000mAh ശേഷിയുള്ള പവർഫുൾ ബാറ്ററി ദീർഘനേരത്തെ ഉപയോഗം ഉറപ്പുനൽകുന്നു. കൂടാതെ, ഇന്ത്യയിൽ നിർമ്മിച്ച ഈ ഫോണിന് രാജ്യത്തുടനീളം 3300-ലധികം സർവീസ് സെന്ററുകളുടെ പിന്തുണയുമുണ്ട്. അത്യാധുനിക ഫോട്ടോഗ്രാഫിയും ശക്തമായ എഐ ഫീച്ചറുകളും ആഗ്രഹിക്കുന്നവർക്ക് ഈ ദീപാവലി സീസണിൽ ആമസോണിലൂടെ സ്വന്തമാക്കാവുന്ന ഏറ്റവും മികച്ച പ്രീമിയം സ്മാർട്ട്‌ഫോണുകളിലൊന്നാണ് സാംസങ് ഗാലക്സി S25 അൾട്രാ 5G.

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
Next Story