Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightWorldchevron_rightഅമേരിക്കയുടെ എബ്രഹാം...

അമേരിക്കയുടെ എബ്രഹാം ലിങ്കനെയും ആക്രമിച്ചെന്ന് ഇറാൻ; മിണ്ടാട്ടമില്ലാതെ യു.എസ്

text_fields
bookmark_border
uss abraham lincoln
cancel

തെഹ്റാൻ: യു.എസിന്‍റെ അഭിമാനവും അഹങ്കാരവുമായ വിമാനവാഹിനി കപ്പലായ യു.എസ്.എസ് എബ്രഹാം ലിങ്കനെ ആക്രിച്ചതായി ഇറാൻ. എബ്രഹാം ലിങ്കന് നേരെ മിസൈൽ- ഡ്രോൺ ആക്രമണം നടത്തിയതായി ഇറാന്‍റെ ഇസ്ലാമിക് റെവല്യൂഷനറി ഗാർഡ് കോർപ്സ് (ഐ.ആർ.ജി.സി) അറിയിച്ചു. ആക്രമണത്തിൽ കപ്പലിന് കേടുപാടുകൾ സംഭവിച്ചെന്നും ഇതോടെ ഒമാൻ കടലിൽ നിന്ന് കപ്പൽ പിൻവാങ്ങുകയാണെന്നും ഇറാൻ അവകാശപ്പെട്ടു. വിഷയത്തിൽ യു.എസ് പ്രതികരിച്ചിട്ടില്ല. എന്നാൽ, ഇറാന്‍ കപ്പലിന്‍റെ ആക്രമണ ശ്രമത്തിന് യു.എസ് നേവി മറുപടി നൽകിയിട്ടുണ്ടെന്ന് മാത്രം യു.എസ് അറിയിച്ചതായി സി.ബി.എസ് ന്യൂസ് റിപ്പോർട്ട് ചെയ്തു.

ഒമാൻ കടലിൽ സ്ഥിതി ചെയ്യുന്ന എബ്രഹാം ലിങ്കന് നേരെ ഐ.ആർ.ജി.സി നേവി മിസൈൽ- ഡ്രോൺ ആക്രമണം നടത്തിയതായി ഇറാൻ മാധ്യമമായ പ്രസ് ടി.വി റിപ്പോർട്ട് ചെയ്തു. ഇറാന്‍റെ സമുദ്രാതിർത്തിയിൽ നിന്നും 340 കിലോമീറ്റർ അകലെയുള്ള യു.എസ് കപ്പലിന് നേരെ നൂതന മിസൈലുകളും ഡ്രോണുകളുമാണ് പ്രയോഗിച്ചതെന്നും ഇറാൻ അറിയിച്ചു.

ആക്രമണം വിമാനവാഹിനിക്കപ്പലിനെ പ്രവർത്തനരഹിതമാക്കിയെന്നും മേഖലയിൽ നിന്ന് അതിവേഗത്തിൽ പിൻവാങ്ങാൻ അവരെ നിർബന്ധിതരാക്കിയെന്നും ഐ.ആർ.ജി.സി പറഞ്ഞു. തങ്ങളുടെ പരമാധികാരം സംരക്ഷിക്കുന്നതിനും മേഖലയിലെ വിദേശ സൈനിക സമ്മർദം തടയുന്നതിനുമുള്ള ശ്രമത്തിന്റെ ഭാഗമായാണ് ഇറാന്‍റെ ഈ പുതിയ ആക്രമണം.

മിഡിൽ ഈസ്റ്റിലും ഇന്തോ-പസഫിക്കിലും ഉടനീളം അമേരിക്കൻ സൈനിക പ്രവർത്തനങ്ങൾക്ക് ശക്തി നൽകുന്നതിനാണ് ആണവശക്തിയുള്ള നിമിറ്റ്സ്-ക്ലാസ് കപ്പലായ യു.എസ്.എസ് എബ്രഹാം ലിങ്കനെ അമേരിക്ക വിന്യസിച്ചത്. നാശനഷ്ടങ്ങളുടെ വ്യാപ്തിയോ ആളപായമോ സംബന്ധിച്ച വിവരങ്ങൾ ഇറാൻ ഉദ്യോഗസ്ഥർ വെളിപ്പെടുത്തിയിട്ടില്ല.

അതേസമയം, ബഹ്റൈനിലെ മിന സൽമാനിലെ യു.എസ് നേവൽ ആസ്ഥാനത്തിന് നേരെയും മിസൈൽ- ഡ്രോൺ ആക്രമണം നടത്തിയതായി ഐ.ആർ.ജി.സി കൂട്ടിച്ചേർത്തു. പേർഷ്യൻ ഗൾഫ്, ചെങ്കടൽ എന്നിവിടങ്ങളിലെ യു.എസ് നാവിക പ്രവർത്തനങ്ങൾ നിയന്ത്രിക്കുന്ന യുണൈറ്റഡ് സ്റ്റേറ്റ്സ് നേവി ഫിഫ്ത്ത് ഫ്ലീറ്റിന്റെ ആസ്ഥാനമാണിത്. ഡ്രോൺ നിർവ്വീര്യ സംവിധാനം, ഇന്ധന ടാങ്കറുകൾ, ഡ്രോൺ സ്റ്റോറേജ് സംവിധാനങ്ങൾ എന്നിവ ലക്ഷ്യമിട്ടായിരുന്നു ആക്രമണം. യു.എസ് ഇതുവരെ പ്രതികരിച്ചിട്ടില്ല.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:USabraham lincolnIran attackaircraft carrier
News Summary - Iran says struck US aircraft carrier Lincoln
Next Story