Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

ഖത്തർ അവതരിപ്പിച്ച കരട് കരാറിന് യു.എസിന്റെ അംഗീകാരം; ഇറാനുമായി പുതിയ ധാരണക്ക് നീക്കം, ആണവ പദ്ധതിയിലും മരവിപ്പിച്ച ആസ്തികളിലും ഇളവുകൾ

text_fields
bookmark_border
ഖത്തർ അവതരിപ്പിച്ച കരട് കരാറിന് യു.എസിന്റെ അംഗീകാരം; ഇറാനുമായി പുതിയ ധാരണക്ക് നീക്കം, ആണവ പദ്ധതിയിലും മരവിപ്പിച്ച ആസ്തികളിലും ഇളവുകൾ
cancel

വാഷിങ്ടൺ: ഇറാനുമായി ബന്ധപ്പെട്ട് ഖത്തർ മുന്നോട്ടുവെച്ച കരട് ധാരണാപത്രത്തിന് അമേരിക്ക അംഗീകാരം നൽകിയതായി റിപ്പോർട്ട്. തിങ്കളാഴ്ച ഖത്തർ അവതരിപ്പിച്ച കരട് കരാറിനാണ് ചൊവ്വാഴ്ച യു.എസ് അനുമതി നൽകിയതെന്ന് വിഷ യുമായി അടുത്ത വൃത്തങ്ങളെ ഉദ്ധരിച്ച് തുർക്കിയ വാർത്ത ഏജൻസിയായ ‘അനഡോലു’ ആണ് റിപ്പോർട്ട് ചെയ്തത്.

സൗദി അറേബ്യയെയും യു.എ.ഇയെയും മധ്യസ്ഥ സംഘം ഈ ധാരണാപത്രത്തെക്കുറിച്ച് ധരിപ്പിച്ചിട്ടുണ്ടെന്നും ഇരുരാജ്യങ്ങളും ഇതിന് അംഗീകാരം നൽകിയിട്ടുണ്ടെന്നും ബന്ധപ്പെട്ട വൃത്തങ്ങൾ വ്യക്തമാക്കി.

ഇറാന്റെ ആണവ പദ്ധതിയുമായും മരവിപ്പിച്ച ആസ്തികളുമായും ബന്ധപ്പെട്ട് വാഷിങ്ടണും തെഹ്റാനും പരസ്പരം വിട്ടുവീഴ്ചകൾക്ക് തയ്യാറായിട്ടുണ്ടെന്ന് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു. വാഷിങ്ടൺ തങ്ങളുടെ മരവിപ്പിച്ച ആസ്തികളിൽ ഒരു ഭാഗം നൽകുന്നതിന് പകരമായി, ഇറാൻ തങ്ങളുടെ ആണവ പദ്ധതിയിൽ ചില വിട്ടുവീഴ്ചകൾ പ്രഖ്യാപിക്കുമെന്നാണ് ഈ വൃത്തങ്ങൾ നൽകുന്ന സൂചന. ഈ പ്രഖ്യാപനങ്ങൾ ഇരുരാജ്യങ്ങളും ഒരേസമയം തന്നെ നടത്തുമെന്നും റിപ്പോർട്ടിൽ പറയുന്നു.

ധാരണ പരസ്യപ്പെടുത്തുന്നതിനുള്ള ക്രമീകരണങ്ങളെക്കുറിച്ചുള്ള ചർച്ചകൾ നിലവിൽ പുരോഗമിക്കുകയാണ്. തുടർ ചർച്ചകൾക്ക് വഴിതുറക്കുന്ന ഒരു ഇടക്കാല കരാറിന്റെ പ്രഖ്യാപനവും ഇതിന്റെ ഭാഗമായി ഉണ്ടാകും.

കഴിഞ്ഞ ഫെബ്രുവരി 28ന് യുഎസും ഇസ്രായേലും ഇറാനിൽ നടത്തിയ ആക്രമണങ്ങളെ തുടർന്ന് മിഡിൽ ഈസ്റ്റിൽ കനത്ത സംഘർഷങ്ങൾ നിലനിന്നിരുന്നു. ഇതിന് മറുപടിയായി ഇറാൻ ഇസ്രായേലിനെയും മേഖലയിലെ യു.എസ് ആസ്തികളെയും ലക്ഷ്യമിട്ട് തിരിച്ചടികൾ നടത്തിയിരുന്നു. തുടർന്ന് ഏപ്രിലിൽ വെടിനിർത്തൽ കരാർ പ്രാബല്യത്തിൽ വരികയുണ്ടായി.

ഹുർമുസ് കടലിടുക്കിലെ നാവിഗേഷൻ സ്വാതന്ത്ര്യവുമായി ബന്ധപ്പെട്ട് ജൂൺ 18ന് വാഷിങ്ടണും തെഹ്‌റാനും ഒരു ധാരണാപത്രത്തിൽ ഒപ്പുവെച്ചിരുന്നെങ്കിലും, കടലിടുക്കിലെ സുരക്ഷയെച്ച ചൊല്ലിയുള്ള അഭിപ്രായവ്യത്യാസങ്ങളെ തുടർന്ന് അതിന്റെ നടപ്പാക്കൽ തടസ്സപ്പെട്ടിരിക്കുകയായിരുന്നു.

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - Qatar draft deal with Iran gets US approval
Next Story